തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ഈ മാസം 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.സർക്കാർ സ്കൂളുകളിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാം. ഓൺലൈൻ വഴിയും പ്രവേശനം നൽകും. സംവിധാനം കൈറ്റ് ലഭ്യമാക്കും.
പരീക്ഷാ പരിശീലനം
ഓൺലൈൻസൗകര്യമുപയോഗിക്കാനാവാത്തവർ, പട്ടിക വിഭാഗം കുട്ടികൾ, മലയോര, ഗോത്രമേഖലാ, തീരദേശ മേഖലാ വിദ്യാർത്ഥികൾ എന്നിവർക്കായി 200 കേന്ദ്രങ്ങളിൽ പരീക്ഷാ പരിശീലന സൗകര്യമൊരുക്കും. 10, 11, 12 ക്ലാസുളിലെ പൊതുപരീക്ഷയെഴുതുന്ന കുട്ടികൾക്കാണ് പ്രയോജനം.20,000 വിദ്യാർത്ഥികൾക്ക് നേരിട്ടും അല്ലാതെയും പരിശീലനം നൽകും. പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ, ഊരുവിദ്യാകേന്ദ്രങ്ങൾ എന്നിവ വഴി നടപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |