തിരുവനന്തപുരം: കഴിഞ്ഞ 48 മണിക്കൂറിനിടെ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്ത് കൊവിഡ് മൂന്നാംഘട്ടവ്യാപനത്തിലെ വർദ്ധിച്ച വേഗതയിൽ ആശങ്ക. വ്യാഴാഴ്ച 26 പേരും ഇന്നലെ 16 പേരുമാണ് വൈറസിന്റെ പിടിയിലായത്. ഈ മാസം തുടക്കത്തിൽ രോഗബാധയെക്കാൾ കൂടുതൽ രോഗമുക്തി റിപ്പോർട്ട് ചെയ്തതോടെ, കൊവിഡ് ഭീതി വിട്ടൊഴിയാൻ തുടങ്ങിയെന്ന ആശ്വാസത്തിലായിരുന്നു കേരളം. എന്നാൽ,. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും നിന്ന് ആളുകൾ കൂട്ടമായി എത്തിയതോടെ കൊവിഡിന്റെ ശക്തമായ മൂന്നാംവരവിന് തുടക്കമാകുന്നതായാണ് ആശങ്ക.
തമിഴ്നാട്ടിൽ നിന്ന് വയനാട്ടിലെത്തിയ ട്രക്ക് ഡ്രൈവറിലൂടെയും വൈറസ് കൂടുതൽ പേരിലേക്ക് പടർന്നു.
ഈ മാസം ഒന്നു മുതൽ ഏഴ് വരെ ആകെ അഞ്ച് പേർക്കായിരുന്നു രോഗബാധ. രണ്ടാം തീയതി രണ്ട് പേർക്കും ഏഴിന് മൂന്നു പേർക്കും രോഗം ബാധിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ രോഗബാധിതരുണ്ടായിരുന്നില്ല.എട്ട് മുതലാണ് കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം . ചെന്നൈയിൽ നിന്നെത്തിയ ഒരാൾക്ക് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചു. അന്ന് ചികിത്സയിലുണ്ടായിരുന്നത് 16 പേർ . നിരീക്ഷത്തിൽ 20157പേരും. തുടർന്ന്,ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു. നിലവിൽ 80 പേരാണ് ചികിത്സയിലുള്ളത്. 48,825 പേർ നിരീക്ഷണത്തിലും. ഇവരിൽ 48,287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ്.
സംസ്ഥാനത്ത്
രോഗബാധിതർ- 16
(വയനാട് - അഞ്ച്,മലപ്പുറം - നാല്, ആലപ്പുഴ , കോഴിക്കോട് - രണ്ട് വീതം,കൊല്ലം, പാലക്കാട്, കാസർകോട് - ഒരാൾ വീതം.)
വിദേശത്ത് നിന്ന് എത്തിയവർ - ഏഴ് (യു.എ.ഇ-4, കുവൈറ്റ്-2, സൗദി അറേബ്യ-1)
മറ്റുസംസ്ഥാനങ്ങളിൽ നിന്ന് - ആറ് പേർ (തമിഴ്‌നാട്-4, മഹാരാഷ്ട്ര -2)
സമ്പർക്കത്തിലൂടെ - മൂന്നു പേർക്ക്
ആശുപത്രിയിൽ പ്രവേശിപ്പിച്ചത് - 122 പേരെ
ഹോട്ട് സ്‌പോട്ടുകൾ - 16
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |