ലക്നൗ: വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികൾക്ക് 12 മണിക്കൂർ ഷിഫ്റ്റ് ഏർപ്പെടുത്തിക്കൊണ്ടുള്ള വിവാദ ഉത്തരവ് ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചു. അലഹബാദ് ഹൈക്കോടതി നോട്ടീസയച്ചതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്. യു.പി വർക്കേഴ്‌സ് ഫ്രണ്ട് എന്ന സംഘടനയടക്കമുള്ളവരാണ് ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, തൊഴിൽ നിയമം ഭേദഗതി ചെയ്തുക്കൊണ്ടുള്ള ഓർഡിനൻസിനെ ഉത്തരവ് ബാധിക്കില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചൈനയിൽനിന്ന് വിട്ടുപോകുന്ന നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ഉത്തർപ്രദേശ് സർക്കാർ തൊഴിൽ നിയമം ഭേദഗതി വരുത്തിയത്.
യു.പിയെ കൂടാതെ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും തൊഴിൽ നിയമങ്ങളിൽ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇതിനെതിരെ ബി.എം.എസ് അടക്കമുള്ള തൊഴിലാളി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |