തിരുവനന്തപുരം: പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇരുപതുലക്ഷം കോടി രൂപയുടെ 'ആത്മ നിർഭർ ഭാരത്' മല എലിയെ പ്രസവിച്ചതു പോലെയാണെന്ന് വി.എം.സുധീരൻ പറഞ്ഞു. സാധാരണക്കാർക്കും കർഷകർക്കും ചെറുകിട വ്യാപാര മേഖലയ്ക്കും വിവിധ തലങ്ങളിലുള്ള തൊഴിലാളികൾക്കും സ്വയം തൊഴിൽ സംരംഭകർക്കും വനിതാസംരംഭകർക്കും വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാർത്ഥികൾക്കും നിരാശയാണ് പാക്കേജ് നൽകിയതെന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ വായ‌്‌പാ പരിധി ഉയർത്തിയത് നല്ല കാര്യമാണെങ്കിലും അതിന് കർക്കശമായ നിബന്ധനകൾ ഏർപ്പെടുത്തിയത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും സുധീരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |