കൊവിഡ് വിതച്ച കാർമേഘം മൂലം വിപണിയിലേക്ക് വിരുന്നെത്താനാകാതെ, കാത്തിരിക്കുന്ന ഒട്ടേറെ താരങ്ങളുണ്ട്. ലോക്ക്ഡൗണൊന്ന് പെയ്‌തൊഴിഞ്ഞാൽ, അവരെത്തും, ബൈക്ക് പ്രേമികളുടെ ഹരമാകാൻ! നേരത്തേ, പ്ളാൻ ചെയ്‌ത ലോഞ്ചിംഗ് ഒക്കെ കൊവിഡും ലോക്ക്ഡൗണും മൂലം പാളിപ്പോയി! സ്ഥിതിഗതികൾ നോർമൽ ആയാൽ, വിപണിയിലേക്ക് ചുവടുയ്ക്കാൻ കാത്തിരിക്കുന്നത് ഒരുപിടി സൂപ്പർ മോഡലുകളാണ്.
റോയൽ മീറ്രിയർ 350
റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350ക്ക് പകരമായി അവതരിപ്പിക്കുന്ന പുത്തൻ മോഡലാണ് മീറ്രിയർ 350. ബൈക്കിന്റെ ലീക്കായ പടങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പുതിയ ഷാസി, പുതിയ എൻജിൻ, പുതുമ നിറഞ്ഞ രൂപകല്പന എന്നിങ്ങനെ ആകർഷണങ്ങൾ ഒട്ടേറെയുണ്ട്. ക്ലാസിക്-ബുള്ളറ്റ് ബൈക്കുകളിലെ പുതിയ ട്രെൻഡ് തന്നെ ആയിരിക്കും മീറ്രിയർ എന്നാണ് പാണന്മാർ പാടുന്നത്.
സ്മാർട് പോയിന്റ്:
ക്ളാസിക് ശ്രേണിയിൽ പുതുതരംഗമാകുന്ന രൂപകല്പന
ഹീറോ എക്‌സ്‌ട്രീം 160R
150-160 ശ്രേണിയിൽ ഹീറോയുടെ തുറുപ്പുചീട്ടാണ് ഹീറോ എക്‌സ്‌ട്രീം 160ആർ. ബി.എസ്-6 ചട്ടം പാലിക്കുന്ന 160 സി.സി, സിംഗിൾ സിലിണ്ടർ, എയർകൂളായ എൻജിനാണ് പുത്തൻ എക്‌സ്‌ട്രീമിന് ഉണ്ടാവുക. 8,000 ആർ.പി.എമ്മിൽ 15 ബി.എച്ച്.പിയാണ് കരുത്ത്. പരമാവധി ടോർക്ക് 6,500 ആർ.പി.എമ്മിൽ 15 എൻ.എം.
സ്മാർട് പോയിന്റ്:
0-60 Km/h : 4.7 sec
ഹീറോ എക്‌സ്പൾസ് 200
ബി.എസ്-6 എൻജിനുമായി എത്തുന്ന ഹീറോയുടെ മറ്രൊരു പുതുമുഖമാണ് എക്‌സ്‌പൾസ് 200. പുതിയ, 17.8 ബി.എച്ച്.പി കരുത്തുള്ള 199.6 സി.സി, എയർകൂൾഡ് എൻജിനാണുള്ളത്. ടോർക്ക് 16.4 എൻ.എം. രൂപകല്‌പന ഏറെ ആകർഷകമാണ്. പവറും ടോർക്കും അല്പം കുറച്ചിട്ടുണ്ടെങ്കിലും അത് പ്രകടനത്തെ ബാധിക്കില്ല.
സ്മാർട് പോയിന്റ്:
ഭാരം 3Kg കുറച്ചു, പെർഫോമൻസ് മെച്ചം.
യമഹ എഫ്.സീ25
ഏപ്രിലിൽ വിപണിയിലിറക്കുമെന്ന് യമഹ പ്രഖ്യാപിച്ച മോഡലുകളായിരുന്നു പുതിയ എഫ്.സീ 25, എഫ്.സീ.എസ് 25 എന്നിവ. കൊവിഡ് മൂലം ലോഞ്ചിംഗ് മാറ്റി. ബി.എസ്-6 എൻജിൻ, ഡ്യുവൽ ചാനൽ എ.ബി.എസ്., ആകർഷകമായ കളർ ഓപ്‌ഷനുകൾ എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങൾ ഈ ബൈക്കുകൾക്കുണ്ട്.
സ്മാർട് പോയിന്റ്:
20.8bhp കരുത്ത്, 20.1Nm ടോർക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |