ന്യൂഡൽഹി : ലോക്ക് ഡൗണിനെത്തുടർന്ന് മാറ്റിവച്ച സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂലായ് 1 മുതൽ 15 വരെയാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ അഖിലേന്ത്യാ തലത്തിൽ നടക്കും. കലാപത്തെത്തുടർന്ന് വടക്ക് - കിഴക്കൻ ഡൽഹിയിൽ മാത്രമാണ് പത്താം ക്ലാസ് പരീക്ഷകൾ നടക്കാനുള്ളത്.
സാമൂഹിക അകലം പാലിച്ചാകും പരീക്ഷകൾ നടത്തുകയെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് കൊവിഡ് ഇല്ലെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. മാസ്‌ക് ധരിച്ചുവേണം പരീക്ഷയ്ക്കെത്താൻ. പരീക്ഷാസമയം രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് www.cbse.nic.in സന്ദർശിക്കുക.
പന്ത്രണ്ടാം ക്ലാസ്
ടൈംടേബിൾ
ജൂലായ് 1 : ഹോം സയൻസ്, 2 : ഹിന്ദി ഇക്ടീവ്, ഹിന്ദി കോർ , 4: അക്കൗണ്ടൻസി, 7 : ഇൻഫോമാറ്റിക്‌സ് പ്രാക്ടിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഇൻഫോർമേഷൻ ടെക്, 9 : ബിസിനസ് സ്റ്റഡീസ്, 10 : ബയോ ടെക്‌നോളജി, 11: ജ്യോഗ്രഫി, 13 : സോഷ്യോളജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |