തിരുവനന്തപുരം: കൊവിഡ്19 പ്രതിരോധത്തിൽ കേരളം സ്വീകരിച്ച മാർഗങ്ങളെ കുറിച്ച് മനസിലാക്കാൻ മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ഭയ്യ ടോപ്പെ മന്ത്രി കെ.കെ.ശൈലജയുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോൾ, ഗൈഡ് ലൈൻസ്, ചികിത്സ, പരിശോധനകൾ എന്നിവ ചർച്ചയായി. കേരളം ആദ്യ രണ്ട് ഘട്ടത്തിലും വിജയിച്ചത് വീടുകളിലെ നിരീക്ഷണ സംവിധാനത്തിലൂടെയാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തെലുങ്കാന, ഒഡീഷ, ഡൽഹി, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേരളം സ്വീകരിച്ച നടപടികളെ കുറിച്ച് നേരത്തേ പഠിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |