ന്യൂഡൽഹി: കേന്ദ്ര ഹൗസിംഗ്, നഗര കാര്യ മന്ത്രാലയം ഖരമാലിന്യ സംസ്‌കരണം അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്കിംഗിൽ മൈസൂർ, നവി മുംബയ്, ഇൻഡോർ (മദ്ധ്യപ്രദേശ്), സൂററ്റ്, രാജ്കോട്ട് (ഗുജറാത്ത്), അംബികാപൂർ (ചത്തീസ്ഗഡ്) നഗരങ്ങൾക്ക് 5 സ്‌റ്റാർ റേറ്റിംഗ് ലഭിച്ചു. 65 നഗരങ്ങൾക്ക് 3 സ്‌റ്റാർ, 70 നഗരങ്ങൾക്ക് ഒരു സ്‌റ്റാർ റേറ്റിംഗും ലഭിച്ചു. കേരളത്തിലെ ഒരു നഗരവും പട്ടികയിലില്ല.
ജലാശയങ്ങളുടെ വൃത്തി, അഴുക്ക് ചാലുകൾ ശുചിയാക്കൽ, പ്ളാസ്‌റ്റിക് ഖരമാലിന്യ സംസ്‌കരണം, നിർമ്മാണ മാലിന്യ സംസ്‌കരണം തുടങ്ങി വാർഡ് തലത്തിലെ ഖര മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട 24 കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് സ്‌റ്റാർ റേറ്റിംഗ് നൽകുന്നത്. സ്‌റ്റാർ റേറ്റിംഗിന് കേന്ദ്ര നഗര കാര്യ മന്ത്രാലയത്തിൽ അപേക്ഷിച്ച നഗരങ്ങളിൽ പ്രത്യേക ഫീൽഡ് പ്രവർത്തകർ നേരിട്ട് നടത്തുന്ന അന്വേഷണത്തിന്റെയും പൊതുജനങ്ങളുടെ പ്രതികരണത്തിന്റെയും അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനം.
ഒന്നാം മോദി സർക്കാരിന്റെ പതാകാ വാഹക പദ്ധതിയായ സ്വച്ഛ്ഭാരത് അഭിയാന് കീഴിൽ 2018 മുതൽ നടപ്പാക്കി വരുന്ന റാങ്കിംഗ് നടപടികൾ മൂലം ഖരമാലിന്യ സംസ്‌കരണത്തിൽ രാജ്യത്ത് കാര്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. കൊവിഡ് പ്രതിരോധ നടപടികളിൽ അത് പ്രയോജനപ്പെട്ടു.
- ഹൗസിംഗ്, നഗര കാര്യ സെക്രട്ടറി ദുർഗാശങ്കർ മിശ്ര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |