കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ മൂലം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന ഒരു മേഖലയാണ് സിനിമ. ഷൂട്ടിംഗും, റിലീസുമൊക്കെ മുടങ്ങി. തീയേറ്റുകൾ അടച്ചതോടെ ചില സിനിമകൾ ഓൺലൈൻ പ്ലാറ്റ് ഫോമകളിൽ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഈ സന്ദഭത്തിൽ മഞ്ജുവാര്യരും സണ്ണിവെയിനും ഒന്നിക്കുന്ന ചതുർമുഖം എന്ന സിനിമ തീയേറ്റിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളുവെന്ന് നിർമാതാവ് ജിസ് ടോംസ് കൗമുദി ടിവിയോട് പറഞ്ഞു.
മഞ്ജു വാര്യരുടെ സിനിമ ജീവിതത്തിലെ ആദ്യ ഹൊറർ ചിത്രമെന്ന പ്രത്യേകതയും ചതുർമുഖത്തിനുണ്ട്. നവാഗരായ രഞ്ജിത്ത് കമല ശങ്കർ, സലിൽ വി എന്നിവരാണ് ചതുർമുഖത്തിന്റെ സംവിധായകർ. ജിസ് ടോംസും,ജസ്റ്റിൻ തോമസുമാണ് നിർമാതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |