തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട് ബാബുജി നഗറിൽ നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കോൾ എത്തിയത്. നല്ല മഴയുള്ള ദിവസമായിരുന്നു. കിണറ്റിനുള്ളിൽ രണ്ട് പാമ്പുകളെ കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. സ്ഥലത്തെത്തിയ വാവാ സുരേഷ് കിണറ്റിലെ വെള്ളത്തിൽ കിടക്കുന്ന പാമ്പിനെ കണ്ടു. മൂർഖൻ പാമ്പായിരുന്നു അത്. ഒരു പാമ്പ് മാളത്തിനുള്ളിലാണ്. കിണറിന് നാൽപ്പതടിയോളം താഴ്‌ചയുണ്ട്. ഇളക്കമുള്ള മണ്ണായതിനാൽ ഇടിഞ്ഞ് വീഴാൻ സാദ്ധ്യതയുണ്ട്. അതിനാൽ, കമ്പി ഉപയോഗിച്ച് മൂർഖനെ പിടികൂടാൻ വാവാ സുരേഷ് തീരുമാനിച്ചു.
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം മൂർഖനെ പിടികൂടി. ഇതിനിടെ മാളത്തിൽ ഒളിച്ചിരുന്ന പാമ്പും പുറത്തുവന്നു. അതൊരു കുഞ്ഞൻ മൂർഖൻ പാമ്പായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ആ പാമ്പിനെയും വാവ പിടിച്ചു. കുഞ്ഞൻ പാമ്പിന്റെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. വലിയ പാമ്പ് പിടികൂടാൻ ശ്രമിച്ചതാകണം എന്നാണ് വാവാ സുരേഷ് പറഞ്ഞത്. കാണുക രണ്ട് മൂർഖൻ പാമ്പുകളെ കിണറ്റിൽ നിന്ന് പിടികൂടുന്ന വിശേഷങ്ങളുമായെത്തിയ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |