എം.ടി. വാസുദേവൻ നായർ തിരക്കഥ രചിച്ച് വി.എ. ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാമം ചെയ്യാനിരുന്ന ചിത്രമാണ് രണ്ടാമൂഴം.. എന്നാൽ കരാർ ഒപ്പുവച്ച് അഞ്ചുവർഷം കഴിഞ്ഞിട്ടും ചിത്രീകരണം ആരംഭിക്കാതിതിരുന്നതിനെ തുടർന്ന് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം..ടി കോടതിയെ സമീപിക്കുകയായിരുന്നു.. വിഷയത്തിൽ മദ്ധ്യസ്ഥ ചർച്ച ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ശ്രീകുമാർ മേനോൻ അനുകൂല ഉത്തരവ് നേടിയെർുത്തിരുന്നു.. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ 'എന്‍റെ ഭീമന്' എന്നു പറഞ്ഞാണ് ശ്രീകുമാര്‍ ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ ആ പോസ്റ്റിനു താഴെ നിരവധി മോഹന്‍ലാല്‍ ആരാധകരുടെ നെഗറ്റീവ് കമന്‍റുകളാണ് നിറഞ്ഞിരുന്നു. പക്ഷേ രണ്ടാമൂഴത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍. ഒമര്‍ ലുലു..
എം.ടി. വാസുദേ"പറഞ്ഞു കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാൻ പോകുന്ന ബഡ്ജറ്റും ടെക്‌നോളജിയും ക്രൂവുമാണ് ലാലേട്ടന്‍റെ ഭീമനായി വി എ ശ്രീകുമാറേട്ടന്‍ ഒരുക്കുന്നത്. എല്ലാം നല്ല രീതിയിൽ പ്രതീക്ഷക്കൊത്ത് നടന്നാൽ മലയാള സിനിമ ഇന്നുവരെ കാണാത്ത വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും. പിന്നെ സിനിമ എന്നു പറഞ്ഞാൽ ലാലേട്ടൻ പറഞ്ഞ പോലെ ഒരു മാജിക്കാണ്. ആർക്കും പിടികിട്ടാത്ത മാജിക്. ഒരു കാണിപ്പയ്യൂരിനും പ്രവചിക്കാൻ പറ്റാത്ത മാജിക്. അതുകൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക. നല്ല ഒരു സിനിമയായി മാറട്ടെ", ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |