ന്യൂഡൽഹി: ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മുതിർന്ന ഡോക്ടർ കൊവിഡ് 19 രോഗബാധ മൂലം മരണമടഞ്ഞു. 78 കാരനായ ഡോ. ജിതേന്ദ്ര നാദ് പാണ്ഡെയാണ് മരിച്ചത്. എയിംസിൽ ശ്വസകോശ രോഗ വിദഗ്ദ വിഭാഗത്തിന്റെറ തലവനും ഡയറക്ടറുമായിരുന്ന ഇദ്ദേഹം ആഴ്ചകൾക്ക് മുമ്പ് കൊവിഡ് ബാധയുള്ള രോഗികളെ ചികിത്സിച്ചിരുന്നു.
ഡൽഹിയിലെ മുതിർന്ന ഡോക്ടർമാരിൽ ഒരാളായി ഡോ. സംഗീതാ റെഡ്ഡി, ഡോക്ടറുടെ മരണം കൊവിഡ് രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം എയിംസിലെ കാൻറീൻ ജീവനക്കാരിൽ ഒരാൾ കൊവിഡ് രോഗം ബാധിച്ച് മരിച്ചിരുന്നു. അടുത്തിടെ ഡൽഹിയിലെ ഡോക്ടർമാരും നഴ്സുമാരുമടക്കം നിരവധി ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വന്നതായി സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |