തിരുവനന്തപുരം :ദേശീയതലത്തിൽ ഒമ്പതാം റാങ്കോടെ ഐ.എ.എസ് നേടിയ പുതിയ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ,1985ൽ ഐ.പി.എസും നേടിയിരുന്നു.
1987 ജൂണിൽ കൊല്ലം അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗികജീവിതമാരംഭിച്ചത്.1988 ഒക്ടോബർ മുതൽ 1991 ജനുവരി വരെ വയനാട് മാനന്തവാടി അസിസ്റ്റന്റ് കളക്ടറും,1991 ജനുവരിയിൽ റവന്യൂവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയുമായി. 1992 ഫെബ്രുവരിയിൽ സംസ്ഥാന സഹകരണ റബർ മാർക്കറ്റിംഗ് ഫെഡറേഷനിൽ എം.ഡി. 1994 നവംബറിൽ ഇടുക്കി ജില്ലാ കളക്ടർ. അതേവർഷം ഡിസംബറിൽ വയനാട് ജില്ലാ കളക്ടർ. 1996 നവംബർ മുതൽ മിൽമ മാനേജിംഗ് ഡയറക്ടർ. 1998 മാർച്ചിൽ ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി. 1999 മേയിൽ രാജസ്ഥാനിൽ ഉദയ്‌പൂർ വെസ്റ്റ് സോൺ കൾച്ചറൽസെന്റർ ഡയറക്ടറായി പ്രവർത്തിച്ചു.
2005 ജൂണിൽ കേരളത്തിൽ തിരിച്ചെത്തിയ മേത്ത ആരോഗ്യവകുപ്പ് സെക്രട്ടറിയായി. 2009 ജൂലായിൽ ന്യൂഡൽഹി നാഷണൽ ഡിഫൻസ് കോളേജിൽ ജോയിന്റ് സെക്രട്ടറിയും സീനിയർ ഡയറക്ടിംഗ് സ്റ്റാഫുമായി. 2012 ഏപ്രിലിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ ജോയിന്റ്സെക്രട്ടറിയായി. 2015 ജനുവരിയിൽ സംസ്ഥാനത്തെത്തി വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽസെക്രട്ടറിയായി. 2015 ഏപ്രിലിൽ റവന്യൂ പ്രിൻസിപ്പൽസെക്രട്ടറി. 2016 മാർച്ചിൽ റവന്യൂ അഡിഷണൽ ചീഫ്സെക്രട്ടറി. 2016 ആഗസ്റ്റിൽ ന്യൂഡൽഹി കേരള ഹൗസിൽ റസിഡന്റ് കമ്മിഷണർ. 2018 മേയിൽ സംസ്ഥാന ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പിന്റെയും 2018 ഡിസംബറിൽ ജലവിഭവ, ഭവന വകുപ്പുകളുടെയും 2019 ഏപ്രിൽ മുതൽ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെയും ചുമതല വഹിച്ചു. ജിയോളജിയിൽ എം.എസ് സിയും എം.ബി.എയുമുണ്ട്. 2003ൽ സാംസ്കാരിക ടൂറിസവും ഭരണനിർവഹണവും എന്ന വിഷയത്തിൽ പി എച്ച്.ഡി നേടിയ മേത്ത, അന്തർദ്ദേശീയ പ്രസിദ്ധീകരണങ്ങളിലുൾപ്പെടെ നിരവധി ലേഖനങ്ങളെഴുതി. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനവും നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |