തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിൽ അഴിമതി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബെവ്കോ ആപ്പ് നിർമ്മാണത്തിനുള്ള കമ്പനിയെ ഏൽപിച്ചത് അഴിമതിയും സ്വജനപക്ഷപാതപരവുമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ബെവ്കോ ആപ്പ് നിർമ്മാണം മറയാക്കി നടന്ന അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി. ഇന്നലെ പുറത്തിറങ്ങിയ ആപ്പിനെതിരെ വ്യാപകമായി പരാതികൾ ഉയരുന്നതിനിടെയാണ് പ്രതിപക്ഷനേതാവ് പരാതിയുമായി വിജിലൻസ് ഡയറക്ടറെ സമീപിച്ചത്.
35 ലക്ഷം പേർക്ക് വരെ ഒരേസമയം ആപ്പ് ഉപയോഗിക്കാം എന്നായിരുന്നു ആപ്പ് നിർമ്മാതാക്കളായ ഫെയർ കോഡിൻ്റെ അവകാശവാദം. ആപ്പ് നിർമ്മാണത്തിന് കരാറൊപ്പിട്ടതിൽ പക്ഷപാതമുണ്ടെന്ന് നേരത്തെ ചെന്നിത്തല ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |