കോഴിക്കോട്: ഉപഭോക്താക്കളുടെ കൈവശമുള്ള പഴയ സ്വർണാഭരണങ്ങൾക്ക് പരമാവധി മൂല്യം ലഭ്യമാക്കാൻ അവസരമൊരുക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്. ഏത് ജുവലറിയിൽ നിന്ന് വാങ്ങിയ സ്വർണമായാലും പരമാവധി മൂല്യം നൽകി തിരിച്ചെടുക്കും. മലബാർ ഗോൾഡിന്റെ എല്ലാ ഷോറൂമുകളിലും ഈ ഉപഭോക്തൃ സൗഹൃദ സംവിധാനം ലഭ്യമാണ്.
സ്വർണത്തിന്റെ പേമെന്റ് കെ.വൈ.സി നിബന്ധനകളോടെ ചെക്ക്/ആർ.ടി.ജി.എസ് ആയി കൈപ്പറ്റാം. പഴയ സ്വർണം മാറ്റി വാങ്ങുമ്പോൾ 100 ശതമാനം മൂല്യം ഉറപ്പാക്കുന്നു. ലോക്ക്ഡൗണിൽ അടച്ച മലബാർ ഗോൾഡ് ഷോറൂമുകളെല്ലാം, എല്ലാവിധ സുരക്ഷാ നടപടികളും പാലിച്ച് ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കാരറ്ര് അനലൈസർ ഉപയോഗിച്ച്, പഴയ സ്വർണത്തിന്റെ കാരറ്റ് കണക്കാക്കിയ ശേഷമാണ് വിപണിവില ലഭ്യമാക്കുന്നത്.
സ്വർണത്തിന്റെ വിലവർദ്ധനയിൽ നിന്ന് രക്ഷനേടാൻ വിലയുടെ 10 ശതമാനം നൽകി മുൻകൂർ ബുക്കിംഗിനുള്ള അവസരവുമുണ്ട്. ബുക്ക് ചെയ്‌ത സമയത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്‌ത് കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാം. ഓൺലൈനിലൂടെയും അഡ്വാൻസ് ബുക്ക് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |