തിരുവനന്തപുരം: ആപ്പിന്റെ സാങ്കേതിക പ്രശ്നം കാരണം മദ്യവിൽപ്പന പുനരാരംഭിച്ച ഇന്നലെ
വിറ്റഴിക്കാനായത് 45 കോടി രൂപയുടെ മദ്യം മാത്രം. കൺസ്യൂമർ ഫെഡിന്റെ 36 ഔട്ട്ലറ്റുകളിലൂടെ 2 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 32 കോടി രൂപയാണ് ബവ്‌കോയുടെ ഒരു ദിവസത്തെ ശരാശരി വിൽപന. ബുക്കിംഗിനായി എത്തിയവരിൽ മിക്കയാളുകൾക്കും ഇ -ടോക്കൺ ലഭിക്കാത്തത് മൂലം കച്ചവടത്തിൽ കുറവുണ്ടായി. മദ്യം നൽകാൻ വളരെയധികം സമയവുമെടുത്തു. മദ്യം വാങ്ങാനെത്തിയവർ കാത്ത് നിന്ന് മടുത്തു. ക്യൂ നിന്ന് അടുത്ത് ചെല്ലുമ്പോൾ ടോക്കൺ ഇല്ലാത്തത് മറ്റൊരു പ്രശ്നമായി. ഇത് വിൽപ്പനയെ ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |