കുന്ദമംഗലം: കൊവിഡ് -19 പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി
വായനശാലകളുമായി സഹകരിച്ച് സൗകര്യമേർപ്പെടുത്തിയതായി പി.ടി.എ
റഹീം എം.എൽ.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടി
നവോദയ വായനശാല, മാവൂർ ഗ്രാമപഞ്ചായത്തിലെ കെ.സി പ്രഭാകരൻ ഗ്രന്ഥശാല, ഒളവണ്ണ
ഗ്രാമപഞ്ചായത്തിലെ മണക്കടവ് ആത്മബോധോദയം വായനശാല എന്നിവിടങ്ങളിൽ
എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
പെരുമണ്ണ പഞ്ചായത്തിലെ പെരുമൺപുറ ഗ്രാമീണ വായനശാല, പെരുമണ്ണ
ഗ്രാമീണ വായനശാല, മാവൂർ പഞ്ചായത്തിലെ കണ്ണിപറമ്പ ഗ്രാമീണ വായനശാല,
പെരുവയൽ പഞ്ചായത്തിലെ ചെറുകുളത്തൂർ കെ.പി ഗോവിന്ദൻകുട്ടി വായനശാല,
കുന്ദമംഗലം പഞ്ചായത്തിലെ ചാത്തൻകാവ് പൊതുജന വായനശാല, ഒളവണ്ണ
പഞ്ചായത്തിലെ കൊടൽനടക്കാവ് യുവയന വായനശാല എന്നിവിടങ്ങളിൽ ഓൺലൈൻ
പഠനം ഒരുക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |