തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗൺ സംസ്ഥാനത്ത് ഇന്നലെ ഏറെക്കുറെ പൂർണമായിരുന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്നതടക്കമുള്ള കടകൾക്ക് ഇളവുണ്ടായിരുന്നെങ്കിലും മിക്കയിടത്തും ഇവ തുറന്നില്ല. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഓടിയില്ല. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ നടപടികൾ സ്വീകരിച്ച് അവരെ മടക്കി അയച്ചു. മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം സംസ്ഥാനത്തൊട്ടാകെ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇളവ് നൽകിയിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1254 പേർക്കെതിരെ കേസെടുത്തു. 1285 പേർ അറസ്റ്റിലായി. 677 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2721 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്വാറന്റെെൻ ലംഘനത്തിന് 9 കേസുകളും രജിസ്റ്റർ ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |