ന്യൂഡൽഹി:ചാരപ്രവർത്തനം നടത്തിയതിന്റെ പേരിൽ പാക് ഹൈക്കമ്മിഷനിലെ വിസ വിഭാഗത്തിലെ ഉദ്യോഗസ്ഥരായ അബീദ് ഹുസൈൻ, താഹിർഖാൻ എന്നിവരെ ഇന്ത്യ പുറത്താക്കി.
വ്യാജ പേരിൽ പ്രതിരോധമേഖലയിലെ വ്യക്തിയിൽ നിന്ന് സൈനിക വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്നാണ് ഇന്ത്യയുടെ ആരോപണം. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ഇവർ നഗരം മുഴുവൻ കറങ്ങിയതായും കണ്ടെത്തിയിരുന്നു.
ചാരപ്രവർത്തനം നടത്തിയിട്ടില്ലെന്നും, ഇന്ത്യയുടെ നടപടി തെറ്റിദ്ധാരണ മൂലമാണെന്നുമാണ് പാകിസ്ഥാന്റെ പ്രതികരണം. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഗൗരവ് അലുവാലിയയെ വിളിച്ചുവരുത്തി പാകിസ്ഥാൻ അതൃപ്തി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |