അഞ്ചൽ: പാമ്പുകടിയേറ്റ് മരിച്ച ഉത്ര, ഭർത്താവിന്റെ വീട്ടുകാരുടെ നിരന്തര പീഡനങ്ങൾക്ക് ഇരയായിരുന്നതായി ഉത്രയുടെ മാതാപിതാക്കൾ വെളിപ്പെടുത്തി. ഉത്രയുടെ വസ്ത്രങ്ങൾ സൂരജിന്റെ സഹോദരി ഒരിക്കൽ തീയിട്ട് നശിപ്പിച്ചതായും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തോട് പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഏതാനും മാസം കഴിഞ്ഞപ്പോൾ കഠിനജോലികൾ ചെയ്യിപ്പിച്ചിരുന്നു. പറയുന്ന ജോലികൾ ചെയ്തില്ലെങ്കിൽ അസഭ്യം പറയും. ലോറി ഡ്രൈവറായിരുന്ന സൂരജിന്റെ പിതാവ് ആ ജോലി നഷ്ടപ്പെട്ടപ്പോൾ മറ്റൊരു വാഹനം വാങ്ങി നൽകണമെന്ന് ഉത്രയോട് ആവശ്യപ്പെട്ടു. തുടർന്ന് വാഹനം വാങ്ങാൻ മൂന്നേകാൽ ലക്ഷം രൂപ സൂരജിന്റെ അക്കൗണ്ടിൽ പിതാവ് വിജയസേനൻ നിക്ഷേപിച്ചു.
നിന്റെ അച്ഛൻ സ്വത്തുക്കൾ കൂട്ടിവയ്ക്കുന്നത് ആർക്കുവേണ്ടിയാണെന്നും അവർ ഇടയ്ക്ക് ചോദിക്കുമായിരുന്നു. സഹോദരിയുടെ എം.ബി.എ പഠനത്തിന് അൻപതിനായിരം രൂപ ഒന്നിച്ചുനൽകി. മാസാമാസം ആയിരക്കണക്കിന് രൂപയും നൽകിയിരുന്നു. സൂരജും കൂട്ടാളികളും പന്നിയെ കെണിവച്ച് കൊന്ന് ഇറച്ചിയാക്കിയതു സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |