മുംബയ്: ആരോഗ്യമുള്ള ശരീരമുണ്ടാകാൻ ഇതാ ഒരു എളുപ്പവഴി. ജിമ്മിൽ ചെലവഴിക്കുന്ന സമയം കൂട്ടുക. ഒപ്പം ഉൗണുമേശയ്ക്കരികെ ചെലവഴിക്കുന്ന സമയം കുറയ്ക്കുക.ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടേതാണ് ഇൗ കണ്ടെത്തൽ. അടുത്തിടെ മുംബയിൽ ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് സച്ചിൻ ഉപദേശരൂപേണ ഇക്കാര്യം പറഞ്ഞത്.
സച്ചിന്റെ വാക്കുകൾ: നമ്മുടെ രാജ്യം സ്പോർട്സിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. എന്നാൽ കളിക്കളത്തിൽ കൂടുതൽ തിളങ്ങുന്ന രാജ്യമല്ല. യുവതലമുറയ്ക്ക് ആവശ്യത്തിന് സ്റ്റാമിന ഇല്ലാത്തതാണ് പ്രധാന കാരണം. നമ്മുടെ നാടിന് ലോകത്തിലെ പ്രമേഹരോഗികളുടെ തലസ്ഥാനമെന്ന ദുഷ്പേരുമുണ്ട്. അതിന് കാരണം വ്യായാമത്തിന്റെ അഭാവമാണ്.പൊണ്ണത്തടിയുള്ളവരുടെ എണ്ണവും കൂടിവരികയാണ്.
ഇരുപതുമിനിട്ട് ചെലവിടാം എന്ന് വിചാരിച്ചാണ് പലരും ജിമ്മിൽ പോകുന്നത്. പക്ഷേ. പതിനഞ്ചുമിനിട്ട് കഴിയുമ്പോൾ അവിടെനിന്നിറങ്ങും. എന്നാൽ ഉൗണുമേശയ്ക്കുമുന്നിൽ ഒരുമടിയും കൂടാതെ കൂടുതൽ സമയം ചെലിടും. ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിൽ ശരീരം നോക്കാതെ വാരിവലിച്ച് തിന്നുകയും ചെയ്യും. ഇന്ത്യ സ്പോർട്സിനെ പ്രണയിക്കുന്ന രാജ്യമാകുന്നതിനൊപ്പം കളിക്കളത്തിൽ തിളങ്ങുന്ന രാജ്യമാകണമെന്നാണ് സച്ചിന്റെ ആഗ്രഹം. അതിനുള്ള ശ്രമത്തിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതിൽ വിജയിക്കുമെന്ന് ശുഭപ്രതീക്ഷയും അദ്ദേഹത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |