ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായിത്തുടങ്ങി. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 27ശതമാനം കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ആദ്യ ദിവസങ്ങളിൽ സംഭാവന ചെയ്‌തിരിക്കുന്നത്.
കേരളത്തിനുപുറമെ, പഞ്ചാബ്, തമിഴ്‌നാട്, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളിലാണ് ഉണര്‍വ് പ്രകടമായത്. ഊര്‍ജ ഉപഭോഗം, ഗതാഗതം, കാര്‍ഷിക വിഭവങ്ങള്‍, മൊത്തവിതരണകേന്ദ്രത്തിലേയ്‌ക്കെത്തല്‍, ഗൂഗിള്‍ മൊബിലിറ്റി ഡാറ്റ തുടങ്ങിയവ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയതെന്ന് മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലാറ സെക്യൂരിറ്റീസ് അധികൃതർ വ്യക്തമാക്കി.
വന്‍കിട വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ കൊവിഡ് വ്യാപനംമൂലം ഇപ്പോഴും കടുത്ത നിയന്ത്രണത്തില്‍ തുടരുകയാണ്. ജൂണ്‍ എട്ടുമുതല്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോൾ നടപ്പിലാകുന്ന ഇളവുകൾ സമ്പദ്ഘടനയ്ക്ക് ഊർജ്ജം നൽകുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |