തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കായി വ്യവസായ വകുപ്പ് പ്രവാസി വിവരശേഖരണ പോർട്ടൽ തുടങ്ങി. വ്യവസായ മന്ത്രി ഇ.പി ജയരാജൻ പോർട്ടൽ ഉദ്ഘാടനം ചെയ്‌തു. സംരംഭങ്ങളും തൊഴിലും ഉറപ്പാക്കാൻ സഹായിക്കുന്ന രീതിയിലാണ് പോർട്ടൽ.പ്രവാസികൾക്ക് അടിസ്ഥാന വിവരങ്ങൾ, നൈപുണ്യ വിശദാംശം, താൽപ്പര്യമുള്ള മേഖല എന്നിവ രേഖപ്പെടുത്താം.www.industry.kerala.gov.in ൽ പോർട്ടലിന്റെ ലിങ്ക് ലഭിക്കും.
കെൽട്രോണാണ് പോർട്ടൽ തയ്യാറാക്കിയത്. വ്യാവസായിക, കൃഷി ആവശ്യങ്ങൾക്ക് വാടകയ്‌ക്കോ പാട്ടത്തിനോ നൽകാൻ സ്വന്തമായി സ്ഥലം, കെട്ടിടം എന്നിവയുള്ളവർക്കും വിവരങ്ങൾ പോർട്ടലിൽ നൽകാം. സംരംഭകരാകാൻ താൽപ്പര്യമുള്ളവർക്ക് ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ വ്യവസായ വികസന ഓഫീസർവഴി സഹായം നൽകും. ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, ഡയറക്ടർ വി ആർ പ്രേംകുമാർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |