തിരുവനന്തപുരം: കൊവിഡ് ബാധിച്ച് കുവൈറ്റിൽ ചികിത്സയിലായിരുന്ന ആനയറ കിളിക്കുന്നം ലെയിനിൽ രോഹിണിയിൽ ശ്രീകുമാരൻനായർ (61) മരിച്ചു. കുവൈറ്റിലെ ഒരു സ്വകാര്യ കമ്പനിയിൽ ഗോഡൗൺ സൂപ്പർവൈസറായിരുന്ന ശ്രീകുമാരൻ നായരെ മേയ് 13ന് ശ്വാസതടസത്ത തുടർന്നാണ് അധാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച ഇയാളെ കഴിഞ്ഞ 21ന് രോഗം മൂർച്ഛിച്ചതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മരണം. രോഗം സ്ഥിരീകരിച്ച വിവരം ഇയാൾ വീട്ടിൽ അറിയിച്ചിരുന്നു. കുവൈറ്റിൽ കഴിഞ്ഞ 10 മുതൽ ലോക്ക് ഡൗണായിരുന്നതിനാൽ ശ്രീകുമാരൻ ജോലിക്കു പോകാതെ റൂമിൽ കഴിയുകയായിരുന്നു. എവിടെ നിന്നാണ് ഇയാൾക്ക് രോഗബാധയുണ്ടായതെന്ന് പരിശോധിക്കുമെന്ന് കുവൈറ്റിലെ സർക്കാർ ആരോഗ്യ വിഭാഗം അറിയിച്ചു. മൃതദേഹം കുവൈറ്റിൽ സംസ്കരിച്ചു. ഭാര്യ:ഗീത. മക്കൾ: ഗൗരി, ഗൗതമി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |