മൂവാറ്റുപുഴ : സഹോദരിയുടെ കാമുകനെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പണ്ടിരിമല തടിലക്കുടിപ്പാറയിൽ അഖിലിനാണ് (19) പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കറുകടം ഞാഞൂൽ കോളനിയിൽ ബേസിൽ എൽദോസിനെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ മൂവാറ്റുപുഴ പോസ്റ്റോഫീസ് ജംഗ്ഷനിലായിരുന്നു സംഭവം. ബേസിലിന്റെ സഹോദരിയുമായി അഖിൽ പ്രണയത്തിലാണത്രെ. ബൈക്കിലെത്തിയ ബേസിൽ അഖിലിനെ വെട്ടുകയായിരുന്നു.
ഇതിനിടെ പെൺകുട്ടി അഖിലിനെ ഫോണിൽ വിളിച്ച് സൂക്ഷിക്കണമെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേയ്ക്കും ബേസിൽ രക്ഷപ്പെട്ടു. അഖിലിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേയ്ക്കു മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |