തിരുവനന്തപുരം: ഭരണരംഗത്ത് പൂർണമായി പരാജയപ്പെട്ടതിനാൽ ജനവിശ്വാസം നഷ്ടപ്പെട്ടെന്ന ഭയം കൊണ്ടാണ് മുന്നണി വിപുലപ്പെടുത്തുമെന്ന് കോടിയോരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
യു.ഡി.എഫിന്റെ ഘടകകക്ഷികളുടെ പിറകെ അലയുന്ന സി.പി.എമ്മിന്റെ അവസ്ഥ ദയനീയമാണ്. സി.പി.എമ്മിന്റെ വല്യേട്ടൻ സ്വഭാവം കാരണം പല പാർട്ടികളും ഇടതുമുന്നണി വിട്ടുപോയിട്ടുണ്ട്. ഇപ്പോഴും പലരും അസംതൃപ്തരാണ്. കേരള കോൺഗ്രസിനേയും കെ.എം.മാണിയേയും പരസ്യമായി പലവട്ടം അധിക്ഷേപിച്ചവരാണിവർ.
ഘടകകക്ഷികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകി ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന മുന്നണിയാണ് യു.ഡി.എഫ്. സി.പി.എമ്മിന്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് ആർ.എസ്.പി ഇടതു മുന്നണി വിട്ട് യു.ഡി. എഫിന്റെ ഭാഗമാതെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |