ചാലക്കുടി: നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട. ഒരു കിലോ കഞ്ചാവുമായി യുവതിയടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വെച്ചൂർ ഇടയാഴം സ്വദേശിനി സരിതാലയത്തിൽ സരിത സലിം (28), സുഹൃത്തും കാർ ഡ്രൈവറുമായ പട്ടാമ്പി വല്ലപ്പുഴ മനക്കേതൊടിയിൽ വീട്ടിൽ സുധീർ (45) എന്നിവരെയാണ് ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിൽപ്പന ലക്ഷ്യമാക്കി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കാറിലെത്തിയപ്പോഴാണ് ഇരുവരും പൊലീസ് വലയിലായത്. ഇന്നലെ പുലർച്ചയായിരുന്നു സംഭവം. സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ബ്ലാക്ക് ഏയ്ഞ്ചൽ എന്ന അപരനാമത്തിൽ അറിയപ്പെടുന്നവരാണ് യുവതി. ഇപ്പോൾ എറണാകുളത്ത് എളമക്കരയിൽ വാടകയ്ക്കാണ് താമസം. വൈക്കത്ത് നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി ദേശീയ പാതയിൽ രണ്ടേകാൽ കിലോ കഞ്ചാവുമായി രണ്ട് യുവാക്കളും പിടിയിലായിരുന്നു. സി.ഐ കെ.എസ്. സന്ദീപ്, എസ്.ഐ എം.എസ്. ഷാജൻ, എ.എസ്.ഐമാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, റെജി .എ.യു, ഷിജോ തോമസ്, ഷീബ അശോകൻ, ആന്റോ ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |