*ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി തങ്ങളുടേതെന്ന് ബിലീവേഴ്സ് ചർച്ച്
കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിക്കായി എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ 2263.13 ഏക്കർ ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയതോടെ, പ്രതീക്ഷയുടെ ചിറകടി വീണ്ടുമുയർന്നു.
ഭൂമി ഇപ്പോഴും തങ്ങളുടേതാണെന്നും, സർക്കാർ ഉത്തരവിനെക്കുറിച്ചറിയില്ലെന്നും ബിലീവേഴ്സ് ചർച്ച് അധികൃതർ പറയുന്നു. എന്നാൽ, സഭയുമായി സർക്കാർ ആശയവിനിമയം നടത്തിയെന്ന പ്രചാരണം ശക്തമാണ്. സർക്കാർ ഔദ്യോഗികമായി സമീപിച്ചാൽ കൗൺസിൽ കൂടി തീരുമാനിക്കുമെന്ന് സഭാ വക്താവ് ഫാ.സിജോ പന്തപ്പള്ളിൽ പറഞ്ഞു.
യു.എസ് കമ്പനിയായ ലൂയി ബഗ്ർ കൺസൾട്ടൻസിയാണ് വിമാനത്താവളത്തിന്റെ രൂപരേഖ തയാറാക്കിയത്. എയർപോർട്ട് അതോറിട്ടിയുടെയും സിവിൽ ഏവിയേഷന്റെയും ശുപാർശയോടെയുള്ള
അന്തിമ രൂപരേഖയ്ക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സർവേ, മണ്ണു പരിശോധന അടക്കമുള്ളവ തുടങ്ങാനാവും.
ഹാരിസൺ പ്ലാന്റേഷൻ റവന്യൂ ഭൂമി ബിലീവേഴ്സ് ചർച്ചിന് കൈമാറിയത് നിയമവിരുദ്ധമാണെന്ന് രാജമാണിക്യം കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എസ്റ്റേറ്റ് തിരിച്ചെടുക്കാൻ മുൻ കോട്ടയം കളക്ടർ പി.കെ. സുധീർബാബു ഒരു വർഷം മുമ്പ് പാലാ സബ് കോടതിയിൽ സിവിൽ കേസ് നൽകി. ബിലീവേഴ്സ് ചർച്ച് ഇതിനെതിരെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നീക്കം.
അനുകൂല
ഘടകങ്ങൾ
*വെള്ളപ്പൊക്ക ഭീഷണിയില്ല.
*സമീപം രണ്ട് ദേശീയ പാതകളും 5 സംസ്ഥാന പാതകളും
* ശബരിമലയിലേക്ക് 48 കിലോമീറ്റർ ദൂരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |