തിരുവനന്തപുരം: ഹോർട്ടികോർപ്പിലെ കോടിക്കണക്കിന് രൂപയുടെ അഴിമതി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതിയെ കുറിച്ചുള്ള വിജിലൻസിന്റെ അന്വേഷണം ശരിയായി മുന്നോട്ട് പോകണമെന്നും കുറ്റവാളിയായ മാനേജിംഗ് ഡയറക്ടറെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോർട്ടികോർപ്പ് എംപ്ളോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.അനിൽ, ജനറൽ സെക്രട്ടറി രവീന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് സ്‌നേഹലത, സെക്രട്ടറി അനൂപ്, ഭാരവാഹികളായ നവാസ്, അയ്യപ്പൻ വിനോദ്, ദിനൂപ്, സിന്ധു, മഞ്ജു, ശോഭനകുമാരി അമ്മ, രാധിക, പ്രിജി, ആനത്താനം രാധാകൃഷ്‌ണൻ, വിജിത്ത്, സുമേഷ് സുരേന്ദ്രൻ, അജയൻ, വിദ്യ വിനോദ്, രാജീവ്, സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |