കൊണ്ടോട്ടി: വിമാനത്തിൽ ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ പരാതിയിൽ സഹയാത്രികനെതിരെ കരിപ്പൂർ പൊലീസ് കേസെടുത്തു. പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ ഖാദറിനെതിരെയാണ് (60) കേസെടുത്തത്. രാത്രി മസ്ക്കറ്റിൽ നിന്നു പുറപ്പെട്ട വിമാനത്തിൽ ലൈറ്റ് ഓഫാക്കിയതു മുതൽ തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന അബ്ദുൾ ഖാദർ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു യുവതി നൽകിയ പരാതി പിന്നീട് കരിപ്പൂർ പൊലീസിന് കൈമാറുകയായിരുന്നു.
ഇന്നലെ പുലർച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനമിറങ്ങിയ ഉടൻ യുവതിയുടെ ഭർത്താവ് ഇ-മെയിലിൽ പരാതി അയച്ചെങ്കിലും പൊലീസിനു ലഭിച്ചിരുന്നില്ല. ക്വാറന്റൈനിലായ യുവതിക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാനും കഴിഞ്ഞില്ല. പിന്നീട് മലപ്പുറം എസ്.പിക്ക് പരാതി നൽകിയതോടെയാണ് കരിപ്പൂർ പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |