ആലപ്പുഴ: കൊവിഡിന്റെ മറവിൽ സർക്കാർ നടത്തുന്ന തീവെട്ടിക്കൊള്ളയുടെ പൂർണ വിവരം അടുത്തദിവസം പുറത്തു വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോട്ടപ്പള്ളി, വലിയഴീക്കൽ എന്നിവിടങ്ങളിൽ കരിമണൽ ഖനനത്തിനെതിരെ നടന്ന സമരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണിനോട് ഇത്രയ്ക്ക് പ്രിയമുള്ള സർക്കാർ മുമ്പ് ഉണ്ടായിട്ടില്ല. അമൂല്യസമ്പത്തുകൾ മോഷ്ടിച്ച് കൊണ്ടുപോകാൻ കുത്തകക്കാരും മൾട്ടിനാഷണൽ കമ്പനിക്കാരും നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടക്കുന്നത്. പ്രളയത്തെ നിയന്ത്രിക്കാനുള്ള നടപടികളാണ് ആദ്യം സ്വീകരിക്കേണ്ടത്. എ.സി കനാലിന്റെയും ലീഡിംഗ് ചാനലിന്റെയും ആഴം കൂട്ടാതെയാണ് പൊഴിമുഖം മുറിക്കാൻ ശ്രമിക്കുന്നത്. കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന സമരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അടിച്ചമർത്താമെന്ന് കരുതരുതെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |