തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കേരളത്തിൽ ആഗസ്റ്റ് പകുതിയോടെ 12,000 കടക്കുമെന്നാണ് കണക്കുകൂട്ടൽ. രോഗമുക്തി നേടുന്നവർ 51.78 ശതമാനമാണ്. ഈ മാസം അവസാനത്തോടെ പ്രതിദിനം 170 കേസുകൾ വരെയുണ്ടാകുമെന്ന് കണക്കാക്കിയിടത്ത് ഇപ്പോൾത്തന്നെ 192 വരെയായി.
നേരിയ രോഗലക്ഷണം മാത്രമുള്ളവരെ പ്രവേശിപ്പിക്കാൻ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സംസ്ഥാനത്തുടനീളം സജ്ജമാക്കാൻ ഒരുക്കം തുടങ്ങിയിട്ടുണ്ട്. രോഗത്തിന്റെ തോതനുസരിച്ച് രോഗികളെ തരം തിരിച്ചുള്ള ചികിത്സാ സമീപനമാകും ഉണ്ടാവുക. ഇതിൽ നിന്നും പരിധിവിട്ടാലാകും ലക്ഷണമില്ലാത്ത, ഗുരുതരമാകാത്ത രോഗികളെ വീട്ടിൽത്തന്നെ ഇരുത്തി ചികിത്സ നൽകുന്ന രീതിയിലേക്ക് മാറുക.
കേരളത്തിൽ മടങ്ങിയെത്തിയ 3572ൽ നിന്ന് 312 പേരിലേക്കാണ് രോഗം പകർന്നത്. അതിന് മുൻപാകട്ടെ സമ്പർക്കത്തിലൂടെയുള്ള രോഗത്തിന്റെ തോത് 33 ശതമാനമായിരുന്നു. ഓരോ ജില്ലയിലും രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. തിരുവനന്തപുരം നഗരത്തിൽ രോഗത്തിൻെറ ഉറവിടം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. പകലാണോ രാത്രിയാണോ രോഗവ്യാപകർ എന്ന് കണ്ടെത്താൻ വ്യാപക പരിശോധനയാണ്. രാത്രികാലങ്ങളിൽ വാഹന പരിശോധന ശക്തമാക്കും. ഇന്നലെ രാത്രി മുതൽ അത്തരം പരിശോധന തുടങ്ങി. വെറുതേ ചുറ്റി നടക്കുന്നവരും രോഗലക്ഷണങ്ങളുള്ളവരും സൂക്ഷിക്കുക. സമൂഹവ്യാപനം ഉണ്ടാകാതിരിക്കാൻ അധികൃതരുമായി സഹകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |