കൊച്ചി: രണ്ടു വയസിനു മേൽ പ്രായമുള്ള എല്ലാ കുട്ടികളെയും നിർബന്ധമായും മാസ്‌ക് ധരിക്കാൻ ശീലിപ്പിക്കണമെന്ന് ശിശുരോഗവിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് (ഐ.എ.പി)സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ മറ്റുള്ള കുഞ്ഞുങ്ങളെ മാസ്‌ക് ധരിപ്പിക്കേണ്ടതില്ല.
നിർദ്ദേശങ്ങൾ
1. രോഗബാധ സാധ്യത കൂടുതലുള്ള ഇടങ്ങളിൽ സർജിക്കൽ മാസ്‌ക് വേണം
2. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികൾക്ക് എൻ-95 മാസ്‌കാണ് നല്ലത്.
3. മാസ്‌ക് ധരിച്ച് കളികളിൽ ഏർപ്പെടുമ്പോൾ ശ്വാസതടസത്തിന് സാധ്യതയുള്ളതിനാൽ മാതാപിതാക്കൾ ശ്രദ്ധിക്കണം
4. ധരിക്കുമ്പോൾ മാസ്‌കിൽ സ്പർശിക്കാതിരിക്കാനും അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനും കുട്ടികളെ ബോദ്ധ്യപ്പെടുത്തണം
5. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകാൻ പരിശീലിപ്പിക്കണം
6. മഴക്കാലത്ത് വെള്ളം കുടിക്കുന്നത് കുറയാം. ഇടയ്ക്കിടെ കുട്ടികൾക്ക് നാരങ്ങാവെള്ളം നൽകുന്നത് വൈറ്റമിൻ സി കൂടുതലായി ശരീരത്തിലെത്താൻ സഹായകമാകും.
7. വൈറ്റമിൻ, ധാതു ലവണങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുള്ള പോഷകാഹാരങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കും
8. കൊവിഡ് കാലത്ത് പ്രതിരോധകുത്തിവയ്പുകൾ ഒരു കാരണവശാലും മുടക്കരുത്.
''പോകുന്ന ഇടങ്ങളിൽ ആറ് അടി ശാരീരിക അകലം ഉറപ്പാക്കണം. കുഞ്ഞുങ്ങൾ ഫർണ്ണിച്ചറുകളിലും മറ്റും സ്പർശിക്കാൻ സാദ്ധ്യതയുള്ളതിനാൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കാനും ശ്രദ്ധ വേണം. ''
ഡോ. എം. നാരായണൻ
ഐ.എ.പി സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |