തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രരോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ കുറഞ്ഞത് 10,000 പരിശോധനകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. കേസുകളുടെ എണ്ണം കൂടുകയുംകോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൃത്യമായ ക്ലസ്റ്റര്‍ മാനേജ്മെന്റ് സ്ട്രാറ്റജി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേസുകളുടെ എണ്ണം കൂടുകയും, അതിനനുസൃതമായി കൂടുതല്‍ കണ്ടെയിന്മെന്റ് സോണുകളുണ്ടാവുകയും ചെയ്യുന്ന സാഹചര്യമാണു നിലവിലുള്ളത്. ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകള്‍ ഉണ്ടാകുന്ന പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളുന്നുണ്ടോ എന്നു പരിശോധിക്കാനും, അതു സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ടെയ്ന്മെന്റ് സോഉകളിലേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും, കഴിയുമെങ്കില്‍ ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍, അവിടെയ്ക്കുള്ള വരവും പുറത്തോട്ടുള്ള പോക്കും കര്‍ശനമായി നിയന്ത്രിക്കും. വീടുകള്‍ സന്ദര്‍ശിച്ച് ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോ എന്നു കണ്ടെത്തി അവര്‍ക്ക് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്ടാക്റ്റ് ട്രെയ്സിംഗാണ് അടുത്ത ഘട്ടം. അതുപോലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ കേസുകളുടെ എണ്ണം പെരുകുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള സര്‍ജ് പ്ലാനും തയാറാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.
അത്തരം സാഹചര്യത്തില്‍ രോഗികളെ ആശുപത്രികളില്‍ കൊണ്ടുവരുന്നതുതൊട്ട് ആശുപത്രികളില്‍ അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ പ്ലാനാണത്. ഇത്തരത്തില്‍ രോഗവ്യാപനം തടയാനും, ഉണ്ടായാല്‍ നേരിടാനുമുള്ള പരമാവധി മുന്‍കരുതലുകള്‍ നമ്മള് യഥാസമയം എടുക്കുന്നുണ്ട്. ജനങ്ങളുടെ ആത്മാര്‍ഥമായ സഹകരണമുണ്ടെങ്കില്‍ മാത്രമേ അത് കാര്യക്ഷമമായി നടപ്പില്‍ വരുത്താന്‍ സാധിക്കൂവെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |