കൊച്ചി:കൊറോണ വൈറസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നവയാണ് സാനിറ്റൈസറും മാസ്കും.രണ്ടും നിത്യജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു.സാനിറ്റൈസർ ഇനി ഡിയോഡറന്റ് പോലെ സുഗന്ധം പരത്തുന്നവയാണെങ്കിലോ? കാണ്‍പൂര്‍ ഐ.ഐ.ടിയിലെ പൂർവ
വിദ്യാര്‍ത്ഥിയായ ആന്‍ഷിക് ഗാംഗ്വറും ഗുവാഹത്തി ഐ.ഐ.ടിയിലെ അസിസ്റ്റന്റ് പ്രൊഫസറും ചേർന്ന് നിർമ്മിച്ചത് അത്തരമൊരു സാനിറ്റൈസറാണ്. ഡിയോഡറന്റായി ഉപയോഗിക്കാവുന്ന സാനിറ്റൈസർ.
ഈ സാനിറ്റൈസറിന് കൊറോണ വൈറസിൽ നിന്ന് ഏഴ് മുതല്‍ 10 മണിക്കൂര്‍ വരെ സംരക്ഷണം നൽകാൻ കഴിയും.മാത്രമല്ല നല്ല സുഗന്ധവും പരത്തും.
ഫ്രാഗ്രൻസ് ആൻഡ് ഫ്ലേവർ ഡവലപ്മെന്റുമായി സഹകരിച്ചാണ് ഈ പ്രോജക്റ്റ് പൂർത്തിയാക്കിയത്. പുതിയ ഡിയോഡറന്റ് ചര്‍മ്മത്തിനും പരിസ്ഥിതിക്കും സൗഹൃദപരമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഐ.ഐ.ടി.കാണ്‍പൂരിലെ മുൻ വിദ്യാർത്ഥിയായ ആന്‍ഷിക് പറയുന്നു. ഇത് ശരീരത്തിലും വസ്ത്രത്തിലും ഉപയോഗിക്കാവുന്നതാണ്.കൊറോണ വൈറസിനെതിരെ പോരാടാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നതായി ആന്‍ഷിക് പറയുന്നു. മിക്ക ഹാന്‍ഡ് സാനിറ്റൈസറുകളിലും 70% മെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. പേറ്റന്റ് ലഭിച്ച സാനിറ്റൈസര്‍ കം ഡിയോഡറന്റ് ഉടന്‍ വിപണിയില്‍ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |