SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.49 PM IST

കൊവിഡ് സംശയം:മൃതദേഹം കൈമാറാൻ ഫലം കാക്കണ്ട

Increase Font Size Decrease Font Size Print Page
covid-dead-body

ന്യൂഡൽഹി: കൊവിഡ് മരണം സംശയിക്കുന്നവരുടെ ശരീരം ബന്ധുക്കൾക്കു വിട്ടുകൊടുക്കാൻ ലാബ് ടെസ്റ്റിന്റെ ഫലം കാത്തിരിക്കേണ്ടെന്നും എന്നാൽ ഇവരുടെ സംസ്‌കാരത്തിന് സർക്കാർ മാർഗനിർദ്ദേശം പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

കൊവിഡ് സംശയമുള്ളവരുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകിട്ടാൻ വൈകുന്നതായ വാർത്തകളെ തുടർന്നാണ് നടപടി. ഇത്തരം മരണങ്ങൾ ഉണ്ടായാൽ ശരീരം ഉടൻ ബന്ധുക്കൾക്കു കൈമാറാമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ ഡോ. രാജീവ് ഗാർഗ് സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവണം ഇവരുടെ സംസ്‌കാരം. ഫലം പോസിറ്റിവ് ആണെങ്കിൽ സമ്പർക്ക പട്ടിക തയാറാക്കൽ ഉൾപ്പെടെ ചെയ്യണം.

TAGS: CORONA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY