ന്യൂഡൽഹി:തമിഴ്‌നാട്ടിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുത്തു. ഇന്നലെ 4,343 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 98,392 ആയി. രാജ്യത്ത് കൊവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായ നഗരമായി ചെന്നൈ മാറി. 2,182 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.
ഏപ്രിൽ മെയ് മാസങ്ങളിൽ മുംബയിലായിരുന്നു ഒരുദിവസം രാജ്യത്ത് ഏറ്റവും അധികം കേസുകൾ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ജൂൺ ആയതോടെ മുംബയെ മറികടന്ന് ഡൽഹി ഒന്നാമതെത്തി.
ജൂൺ 30 ലെ കണക്കുപ്രകാരം മുംബയെയും ഡൽഹിയെയും മറികടന്ന് രോഗവ്യാപനത്തിൽ ചെന്നൈ ഒന്നാമതെത്തുകയായിരുന്നു. ജൂൺ 30 ന് ചെന്നൈയിൽ സ്ഥിരീകരിച്ചത് 2400 പുതിയ കൊവിഡ് കേസുകളാണ്. ഡൽഹിയിലാകട്ടെ സ്ഥിരീകരിച്ചത് 2,200 കേസുകളും.
ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നതിൽ ലോകത്തുതന്നെ രണ്ടാം സ്ഥാനത്തെത്തി ഇതോടെ ചെന്നൈ. അമേരിക്കയിലെ ലോസ് ആഞ്ചലസാണ് ചെന്നൈയ്ക്ക് മുമ്പിൽ ഒന്നാമതെത്തിയത്. 3000 ഓളം പേർക്കാണ് ജൂൺ 30 ന് ലോസ് ആഞ്ചലസിൽ കൊവിഡ് സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |