ന്യൂഡൽഹി: ഡൽഹിയിലും ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 4.7 തീവത്രതയാണ് രേഖപെടുത്തിയത്. ഹരിയാനയിലെ ഗുരുഗ്രാമിനു തെക്കു പടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് കണക്കാക്കുന്നത്. ഭൂമിക്ക് 35 കിലോമീറ്റര്‍ താഴെയാണു ഉത്ഭവം. ഹരിയാന, രാജസ്ഥാന്, പഞ്ചാബ്, ചണ്ഡിഗഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടിട്ടുണ്ട്.
എന്നാൽ ഭൂകമ്പം കാരണം നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. എല്ലാവരും സുരക്ഷിതരാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും അറിയിച്ചു. മൂന്ന് മാസത്തിനിടെ ഇത് പതിനേഴാം തവണയാണ് ദേശീയ തലസ്ഥാന പ്രദേശത്ത്(നാഷണൽ കാപ്പിറ്റൽ റീജിയൺ) ഭൂകമ്പം അനുഭവപ്പെടുന്നത്. ഇതിനിടെ ചെറിയ തോതില്‍ പലതവണ തുടര്‍ ചലനങ്ങളുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |