ട്വിറ്റർ ഉപയോക്താക്കൾ ഏറ്റവും കൂടുതലായി ട്വിറ്ററിൽ മിസ്സ് ചെയ്യുന്ന ഓപ്ഷനാണ് എഡിറ്റിംഗ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ എഡിറ്റ് ചെയ്യാൻ സാധിക്കും. എന്നാൽ, ട്വിറ്ററിൽ ആ ട്വീറ്റ് പൂർണമായും നീക്കം ചെയ്യുക മാത്രമായിരുന്നു ഉപയോക്താക്കളുടെ മുന്നിലുണ്ടായിരുന്ന ഏക മാർഗം.
എന്നാൽ, ഉപയോക്താക്കൾക്കായുള്ള ഒരു സന്തോഷ വാർത്തയാണ് ട്വിറ്റർ തങ്ങളുടെ ഔദ്യോഗിക ട്വിറ്റിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരിക്കുന്നത്. ഒടുവിൽ ഞങ്ങൾ എഡിറ്റ് ബട്ടൺ അവതരിപ്പിക്കാൻ പോകുന്നു എന്നായിരുന്നു ട്വീറ്റ്. എന്നാൽ, ഇതിന് ഒരു കണ്ടീഷൻ കൂടി മുന്നോട്ട് വച്ചിരിക്കുകയാണ് കമ്പനി. 'എല്ലാവരും മാസ്ക് ധരിക്കുമ്പോൾ എഡിറ്റ് ബട്ടൺ ഉൾപ്പെടുത്തും' എന്നാണത്.
ട്വിറ്റർ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട സവിശേഷത എഡിറ്റ് ബട്ടണാണെന്ന് ട്വിറ്ററിന് അറിയാം. മാസ്ക് ധരിക്കാൻ തങ്ങളുടെ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന ട്വിറ്റിന് നല്ല രീതിയിൽ തന്നെ പ്രശംസ ലഭിക്കുന്നുണ്ട്. 23 ലക്ഷത്തിലധികം ലൈക്കും 7 ലക്ഷത്തിനടുത്ത് റീട്വിറ്റുകളുമാണ് ഈ ട്വിറ്റിന് ലഭിക്കുന്നത്.
33 കോടിയിലധികം ട്വിറ്റർ ഉപഭോക്താക്കളാണ് നിലവിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത്രയും പേർ മാസ്ക് ധരിച്ചാലേ എഡിറ്റ് ബട്ടൺ അവതരിപ്പിക്കൂ എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ എന്നതിൽ സംശയമായുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |