സംവിധായികയും നടിയുമായ ഗീതുമോഹൻദാസിനെതിരെ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ഉന്നയിച്ച ആരോപണത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി അസോസിയേറ്റ് സംവിധായിക ഐഷ സുല്‍ത്താന. സ്റ്റെഫി ആരോപണം ഉന്നയിച്ച ആ സംവിധായിക ഗീതു മോഹൻദാസ് ആണെന്ന് ഐഷ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ഗീതു മോഹൻദാസ് മറുപടിയുമായി രംഗത്തെത്തിയിരുന്നു.
"മൂത്തോന്റെ അണിയറ പ്രവര്‍ത്തകരാരും തന്നെ ഐഷ സുല്‍ത്താന എന്ന വ്യക്തിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല. ഈ സിനിമയുമായി ഒരു തരത്തിലും ഇടപെടാത്ത ആളുകള്‍ക്ക് എങ്ങനെയാണ് ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുവാന്‍ കഴിയുന്നതെന്നും" ഗീതു ഫേസ്ബുക്കിലൂടെ ചോദിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഇതുസംബന്ധിച്ച് സ്ക്രീൻ ഷോട്ട് സഹിതം തെളിവുകൾ പുറത്തു വിട്ടിരിക്കുകയാണ് ഐഷ സുല്‍ത്താന.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഗീതു മോഹൻദാസ് പറഞ്ഞത് വളരെ ശേരിയാ ഞങ്ങൾക്ക് ഇതിന്റെ അണിയറ പ്രവർത്തകരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അതിന്റെ തെളിവാണ് ഈ സ്ക്രീൻ ഷോർട്ട്... ഇതിൽ ഡേറ്റും സമയവും ഉണ്ട്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |