തിരുവനന്തപുരം: കേരളത്തിലെ അക്ഷയ ഇ- കേന്ദ്രങ്ങൾ വഴി കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നുവെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ കർശനമായ നിയമനടപടി സ്വീകരിക്കും. അക്ഷയയുടെ സേവനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ പത്രങ്ങൾ വഴിയോ അറിയിക്കുമെന്നും ഡയറക്ടർ പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |