ഗാന്ധിനഗർ: കൊവിഡ് വൈറസ് ബാധ അതിതീവ്രമായി തുടരുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് സർക്കാർ പറയുമ്പോഴും നിയന്ത്രണങ്ങൾക്കൊന്നും യാതൊരു വിലയും നൽകാതെ റോഡിൽ മദ്യം ഒഴുക്കി ജന്മദിനാഘോഷം സംഘടിപ്പിച്ച് ബി.ജെ.പി പ്രവർത്തകർ.
ഗുജറാത്തിലെ മഹിസാഗർ ജില്ലയിലാണ് സംഭവം. ജില്ലയിലെ ബി.ജെ.പി പാർട്ടി കൺവീനർ ആയ കവാൻ പട്ടേലിന്റെ ജന്മദിനമാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളൊക്കെ കാറ്റിൽ പറത്തി പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ആഘോഷമാക്കിയത്. ജന്മദിനാഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
तलवार से काटा केक,
शराब की महेफील और बिना सोशल डिस्टन्स के मज़ा ले रहे है ये है,
जीस का जन्मदिन हे वो है, महीसागर ज़िले का बीजेपी का कन्वीनर कवन पटेल हैं। @SP_Mahisagar @BJP4Gujarat pic.twitter.com/rkcF8AlsvV— Gopi Maniar ghanghar (@gopimaniar) July 11, 2020
പൊതുവഴിയിൽ സാമൂഹ്യ അകലമോ മാസ്കോ ഇല്ലാതെയായിരുന്നു ആഘോഷം. ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാൻ ഉപയോഗിച്ചതാകട്ടെ വാളും. ഒരു കാറിനു മുകളിലായിരുന്നു കേക്ക്. കേക്ക് മുറിക്കുന്നതിനിടെ ബി.ജെ.പി നേതാവിന്റെ ഒപ്പമുണ്ടായിരുന്നവർ മദ്യകുപ്പികൾ തുറന്ന് മദ്യം പരസ്പരം മദ്യം ദേഹത്തേക്ക് ഒഴിക്കുന്നതും കാണാം. ഇതൊക്കെ നടക്കുമ്പോൾ കാഴ്ച കാണാൻ നിരവധി പേർ ചുറ്റും കൂടിയിരുന്നു. ബി.ജെ.പി മഹിസാഗർ ജില്ലാ അദ്ധ്യക്ഷനായ യോഗേന്ദ്ര മെഹ്റയും ആഘോഷത്തിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.
വരൾച്ച ബാധിത സംസ്ഥാനമായിട്ട് പോലും ബി.ജെ.പി നേതാക്കൾ റോഡിൽ മദ്യം ഒഴുക്കി പാർട്ടി നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഉന്നത ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ള നേതാവാണ് കവാൻ പട്ടേൽ. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |