ന്യൂഡൽഹി: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തി. താൻ സംശയത്തിന്റെ നിഴലിലാണെങ്കിൽ ആശങ്കപ്പെടേണ്ടെന്നും കോടിയേരി നോക്കേണ്ടത് സ്വന്തം പാർട്ടിയുടെ കാര്യമാണെന്നും മുരളീധരൻ വ്യക്തമാക്കി.
സ്വർണക്കള്ളക്കടത്തിനു സഹായം നൽകിയവർ എത്ര ഉന്നതരായാലും അവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിജ്ഞാ ബദ്ധമാണെന്നും മുരളീധരൻ പറഞ്ഞു.
വി.മുരളീധരൻ സംശയത്തിന്റെ നിഴലിലാണ് എന്നാണു കോടിയേരി പറയുന്നത്. അതിൽ കോടിയേരി വിഷമിക്കേണ്ട. അങ്ങനെയുണ്ടെങ്കിൽ ബി ജെ പി നേതാക്കളുണ്ട്. മോദിയുടെ കീഴിൽ ഒരു കള്ളക്കടത്തുകാരനും അതിനു കൂട്ടു നിൽക്കുന്നവനും സംരക്ഷണം കിട്ടില്ല. കോടിയേരി സ്വന്തം പാർട്ടിയുടെയും സ്വന്തം സർക്കാരിന്റെയും കാര്യം നോക്കിയാൽ മതി.
നയതന്ത്ര ചാനൽ വഴിയാണ് സ്വർണക്കടത്ത് നടന്നത് ഇംഗ്ലീഷ് വായിച്ച് മനസിലാക്കാൻ അറിയാത്തവരെ ഉപദേശകരാക്കിയാലുള്ള അനുഭവമാണ് കോടിയേരിക്ക് വീണ്ടും ഉണ്ടായതെന്നും വി വി.മുരളീധരൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |