തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യയുടെ ചിത്രത്തിന് പകരം സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ ചിത്രം മോർഫ് ചെയ്ത് ചേർത്ത് പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഇ.പി.ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോഒാർഡിനേറ്റർ ടി.ജി.സുനിൽ, ദീപ്തി മേരി വർഗീസ്, ബിജു കല്ലട, രഘുനാഥ് മേനോൻ, മനോജ് പൊൻകുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ തുടങ്ങിയവർ ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി വ്യാജചിത്രം പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. തന്നെയും മുഖ്യമന്ത്രിയെയും കരുതിക്കൂട്ടി അപമാനിക്കാനും സമൂഹത്തിലുള്ള മാന്യതയും സ്വീകാര്യതയും ഇല്ലാതാക്കാനും വേണ്ടിയാണ് വ്യാജചിത്രം പ്രചരിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. കൃത്രിമ ഫോട്ടോയുടെയും ഫേസ്ബുക്ക് അക്കൗണ്ടുകളുടെയും സ്‌ക്രീൻഷോട്ടുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |