കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ഉന്നത ഉദ്യോഗസ്ഥരുമായി അടുത്തബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് എൻ ഐ എയ്ക്ക് തെളിവുകൾ ലഭിച്ചെന്നാണ് വിവരം. പ്രതികളുടെ ഫോണ്‍രേഖകള്‍ എന്‍ ഐ എ സംഘം പരിശോധിച്ച് വരികയാണ്. സ്വപ്‌ന ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായാണ് സൂചന. നിവരവധി തവണ വിദേശത്തേക്കും വിളിച്ചിട്ടുണ്ട്.
സംസ്ഥാന പൊലീസും സ്വപ്നയുടെ ഫോണ്‍ രേഖകള്‍ ശേഖരിച്ചിരുന്നു. കസ്റ്റംസ് നേരത്തേതന്നെ സ്വപ്നയുടെയും സരിത്തിന്റെയും സന്ദീപിന്റെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചിരുന്നു. അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സ്വപ്നയ്ക്കറിയാമെന്ന് ഒന്നാംപ്രതി സരിത്ത് വെളിപ്പെടുത്തി. സ്വർണം അയയ്ക്കുന്നവരെയും ഏറ്റുവാങ്ങുന്നവരെയും സ്വപ്നയ്ക്ക് പരിചയമുണ്ട്.
കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറും എൻ.ഐ.എ അഡിഷണൽ എസ്.പി ഷൗക്കത്തലിയും ചോദ്യം ചെയ്തതോടെ കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. സ്വപ്നയും സന്ദീപും റസ്‌റ്റിലായ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സരിത്തിനെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |