കോഴിക്കോട്: ക്ഷേത്ര നടത്തിപ്പ് ചുമതല വിശ്വാസി സമൂഹത്തിനായിരിക്കണമെന്ന സന്ദേശം നൽകുന്ന സുപ്രീം കോടതി വിധി രാഷ്ട്രീയാതിപ്രസരമുള്ള സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ സാംഗത്യം കൂടി ചോദ്യം ചെയ്യുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
ഗത്യന്തരമില്ലാതെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിധിയെ സ്വാഗതം ചെയ്തത്. ഈ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കുമോ ?. തങ്ങളുടെ പഴയ നിലപാട് തെറ്റാണെന്ന് പൊതുജനങ്ങളോട് പരസ്യമായി പറയുമോ?.
. ക്ഷേത്രഭരണത്തിൽ അഹിന്ദുക്കൾക്ക് അവകാശമുണ്ടെന്ന നിലപാടും തള്ളിയിരിക്കുകയാണ് സുപ്രീം കോടതി. ഭരണസമിതിയിൽ ഹിന്ദുക്കൾ മാത്രമെന്ന സുപ്രീം കോടതിയുടെ പരാമർശത്തിന്റെ അർത്ഥം വിശ്വാസികളായ ഹിന്ദുക്കളെന്നാണ്- സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |