കൊച്ചി: സ്വർണ കള്ളക്കടത്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി ജലാൽ, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിക്കുന്നത് ഇവരായിരുന്നു. ഇവർ സ്വർണക്കടത്തിൽ വലിയ നിക്ഷേപം നടത്തിയിരുന്നവരാണെന്നാണ് കസ്റ്റംസ് നൽകുന്ന വിശദീകരണം. കൂടുതൽ പ്രതികളെ സംബന്ധിച്ച് ഇവരിൽ നിന്നും സൂചനകള്‍ ലഭിച്ചതായും വിവരമുണ്ട്.
ദീർഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വർണ കള്ളക്കടത്ത് കേസ് പ്രതിയായ ജലാൽ നാടകീയമായാണ് ഇന്നലെ കീഴടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാൾക്ക് ബന്ധമുണ്ട്. ജലാൽ ജലാൽ സ്വർണം കടത്താൻ ഉപയോഗിച്ച കാർ ഇന്നലെ കണ്ടെത്തിയിരുന്നു.
അതേസമയം നയതന്ത്ര ചാനലിലൂടെ രണ്ടു വർഷത്തിനിടെ 150 കിലോയിലധികം സ്വർണം കടത്തിയെന്ന് സ്വപ്‌ന എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. സന്ദീപ് നായരും സരിത്തും കടത്തിൽ പങ്കാളികളാണ്. കഴിഞ്ഞ ജൂൺ 24, 26 തീയതികളിൽ 27 കിലോ സ്വർണം കടത്തി. ഈ ദിവസങ്ങളിൽ സരിത്തും സ്വപ്‌നയും നിരവധി തവണ യു.എ.ഇ കോൺസുലേറ്റ് പ്രതിനിധി റാഷിദ് ഖാമിസിനെ മൊബൈൽ ഫോണിൽ വിളിച്ചു. റാഷിദ് ഇരുവരെയും തിരിച്ചു വിളിച്ചതിന്റെയും കാൾ വിവരങ്ങൾ എൻ.ഐ.എയ്ക്ക് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |