തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരല്ലാത്തവർ വാൽവ് ഉള്ള എൻ. 95 മാസ്ക് ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ. സാധാരണക്കാർ തുണികൊണ്ടുള്ള മാസ്ക് ആണ് ഉപയോഗിക്കേണ്ടത്. എൻ. 95 മാസ്കിലെ വാൽവ് വഴി വൈറസ് പുറത്തുകടക്കും. ഇത് ഉപയോഗിക്കുന്നത് കൊവിഡ് പ്രതിരോധം സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. സുരക്ഷിത സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് ഇത്തരം മാസ്‌ക് ഉപയോഗിക്കാൻ അനുവാദമുള്ളത്. പൊതുജനങ്ങൾ വീട്ടിൽ നിർമ്മിച്ച മാസ്‌കുകൾ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. മാസ്ക് ധരിക്കും മുൻപ് 20 സെക്കന്റ് വരെ കൈകൾ സോപ്പിട്ട് കഴുകണമെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് നിർദേശിക്കുന്നു. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.ഓരോ എട്ടുമണിക്കൂറിലും മാസ്ക് മാറ്റണം. നനഞ്ഞ മാസ്ക്കുകൾ ഉപയോഗിക്കാൻ പാടില്ല. പുനരുപയോഗിക്കാൻ കഴിയാത്ത മാസ്ക്കുകൾ കൃത്യമായി നിർമാർജനം ചെയ്യണം. കഴുകിയ ഉപയോഗിക്കാൻ സാധിക്കുന്നവ ചൂടുവെള്ളത്തിൽ കഴുകി അണുവിമുക്തമാക്കി ഉപയോഗിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിക്കുന്നു. ഇതു സംബന്ധിച്ച കേന്ദ്ര ഹെൽത്ത് സർവീസ് ഡയക്ടർ ജനറൽ രാജീവ് ഗാർഗ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കത്തയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |