തിരുവനന്തപുരം: കൊവിഡിന് ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ ഇല്ലെന്നും ,അതെല്ലാവരെയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന് സർക്കാരിനെ വിമർശിക്കാൻ എല്ലാ അവകാശവുമുണ്ടെങ്കിലും , അത് സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തിയാകരുത്. ഇത് നാടിന്റെ പൊതുവായ പ്രശ്നമാണ്. എന്നാൽ, പ്രതിപക്ഷത്തെ ആളുകളുടെ ശ്രമം സർക്കാരിനെ എങ്ങനെയെങ്കിലും ഇടിച്ചു താഴ്ത്താനാണ്. അതിന് എന്തും വിളിച്ചു പറയുന്നു. . അതേറ്റെടുക്കാൻ നിങ്ങളെ (മാദ്ധ്യമ പ്രവർത്തകർ) പോലെ അപൂർവ്വം ചിലരുമുണ്ട്. അതിന്റെ പൊള്ളത്തരം അറിയാത്തവരല്ലല്ലോ നിങ്ങൾ. എന്തുകൊണ്ടാണ് അവരിതൊക്കെ പറയുന്നതെന്ന് മനസ്സിലാക്കാത്തതല്ല. സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന് എന്താണ് പങ്ക്? അതിൽ സർക്കാരിന് എന്താണ് ചെയ്യാനാവുക? അതുകൊണ്ട് കൊവിഡ് പ്രതിരോധത്തിലാണ് ശ്രദ്ധിക്കുന്നത്. ഇപ്പോഴും മറ്റേ വഴിക്ക് പോകണമെന്ന് അവർ ആഗ്രഹിക്കുന്നു. അത്തരം ദുഷ്ടലാക്ക് ശരിയല്ല. തൃശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് പോസറ്റീവായ ഡോക്ടർമാരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഡ്യൂട്ടിക്ക് നിയോഗിച്ചെന്ന വാർത്ത മുഖ്യമന്ത്രി നിഷേധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |