SignIn
Kerala Kaumudi Online
Thursday, 19 February 2026 3.58 AM IST

കേരളകൗമുദി 114- ാമത് വാർഷികാഘോഷ സമാപനം ഇന്ന്

Increase Font Size Decrease Font Size Print Page
pinarayi

തിരുവനന്തപുരം : കേരളകൗമുദിയുടെ 114-ാ മത് വാർഷികാഘോഷങ്ങളുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 7ന് മാസ്‌കോട്ട് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.രാജീവ്, വി.ശിവൻകുട്ടി, മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ എന്നിവർ പങ്കെടുക്കും.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള കേരളകൗമുദിയുടെ സ്നേഹോപഹാരം കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി സമ്മാനിക്കും. വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാരം മന്ത്രിമാർ നൽകും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് സ്വാഗതവും ചീഫ് മാനേജർ എസ്. വിമൽകുമാർ നന്ദിയും പറയും.

TAGS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY